ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ അജ്മാനിൽ ആയിരുന്നു കൂടുതൽ സമയവും, ചില എന്റ്റെ പേർസണൽ ആവശ്യാർത്ഥം. അവിടെ ഒരു കടയിൽ ഞാൻ ഒരാളെ പരിജയപ്പെട്ടു. ഞാൻ അദ്ധേഹത്തെ കണ്ടപ്പോൾ എനിക്ക് എന്തോ ഒന്നു പരിജയപ്പെടണം എന്നു തോന്നി. ഞാൻ കടയുടമയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഈ വ്യക്തിയെ ഇടം കണ്ണിലൂടെ ഇടക്ക് ഒന്ന് നോക്കും അപ്പോൾ അദ്ദേഹവും എന്നേ വാച്ച് ചെയ്യുന്നതായി എനിക്കും അനുഭവപ്പെട്ടു. അദ്ധേഹത്തോട് സംസാരിക്കാൻ ഒരു പേടി, കാരണം പെട്ടെന്നു കാണുമ്പോൾ വളരെ ഗൗരവ ഭാവം, കണ്ണുകൾ രണ്ടും കലങ്ങിയിരിക്കുന്നു, പെട്ടെന്നു നമുക്ക് മുട്ടാൻ പറ്റാത്ത പോലെയുള്ള ശരീര രൂഭവും. എന്തായാലും ഞാൻ ആരോടും സംസാരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന സ്ഥിരം ചോദ്യം വെച്ചു തുടങ്ങി. " ഞാൻ ചോദിച്ചു നിങ്ങളെ ഞാൻ എവിടെയോ കണ്ടു നല്ല പരിചയം ഉള്ളത് പോലെ തോന്നുന്നു... ഇക്ക നാട്ടിൽ എവിടേ ആണ്, മലപ്പുരത്താണോ..." എന്റ്റെ സ്ഥിരം ചോദ്യത്തിൽ അദ്ധേഹം വീണു. അതേ ഞാൻ മലപ്പുറത്ത് കാരനാ... ഇജ്ജ് എവിടേ ആണ് എന്നു തിരിച്ചു ചോതിച്ചു. അപ്പോൾ ഞാൻ എന്റ്റെ അടുത്ത സ്ഥിരം ചോദ്യം ചോതിച്ചു. മലപ്പുറത്തെ ആളുകൾ ആണ് എന്ന് മനസിലായാൽ ഞാൻ സ്ഥിരമായി ചോതിക്കുന്ന ചോദ്യം "നിങ്ങൾ ഫുട്ബോൾ കളിയിൽ എങ്ങാനും സജീവ പ്രവത്തകാനയിരുന്നോ ഞാൻ അവിടെ എവിടെയോ വെച്ച് കണ്ടതുപോലെ തോന്നുന്നു"... ഇതും കൂടി ചെന്നപ്പോൾ അദ്ധേഹം വീണു. അങ്ങനെ പിന്നീട് ഒരുപാടു പഴയ കാല കാര്യങ്ങളിൽ അദ്ധേഹം വാചാലനായി.. പന്തു കളിയെ പറ്റിയും ബസ് തടുത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും രാഷട്രീയ സമരങ്ങളും പോലിസ് ലാത്തി ചാർജും അങ്ങനെ തുടങ്ങി പല കാര്യങ്ങളും സംസാരിച്ചു. അതിനിടയിൽ എനിക്ക് ഒരു ചായ ഓഫർ ചെയ്തു. ചായ കുടിച്ചിരുന്നപ്പോൾ ഞാൻ അദ്ധേഹത്തോട് ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം ചോതിച്ചു എന്താ നിങ്ങളുടെ പ്രശ്നം, മുഖത്ത് നോക്കുമ്പോൾ എനിക്കു എന്തോ തോന്നുന്നു. എനിക്കു ഒരു കുഴപ്പവുമില്ല അത് നിങ്ങൾക്ക് തോന്നുകയാണ്. ഞാൻ വീണ്ടും വീണ്ടും പല രീതിയിൽ ചിരിയിൽ ചാലിച്ചു ചോദിച്ചപ്പോൾ അദ്ധേഹം ഉള്ളു തുറന്നു.
ഞാൻ വിസക്ക് വലിയ ഒരു തുക കൊടുത്താണ് വന്നത് ഇവിടെ എത്തിയപ്പോൾ എന്റ്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. എന്റ്റെ തുച്ചമായ ശമ്പളം കുടുംബത്ത്തിന്റ്റെയ് പ്രശ്നങ്ങൾ ഒന്നും ഒന്നും ആകുന്നില്ല. അതിനിടയിൽ ഞാൻ മദ്ധ്യം കുടിച്ചു തുടങ്ങി. പിന്നീട് എല്ലാം കയ്യിൽ നിന്നും പോഴി.... ഇത്രയും കാര്യങ്ങൾ പറഞ്ഞപ്പോഴേക്കും കണ്ണിൽ കണ്ണുനീർ തടം കെട്ടി അത് കണ്ടപ്പോൾ എനിക്കും വിഷമമായി. അപ്പോൾ അദ്ധേഹത്തെ ആശ്വസിപ്പിച്ചു ഞാൻ പറഞ്ഞു ആദ്യം നമുക്ക് മദ്ധ്യം നിർത്താം. അത് നിന്നാൽ തന്നെ നിങ്ങളുടെ ഒരു വിധം പ്രശ്നങ്ങൾ ശരിയാകും. അതിനെ പറ്റി എനിക്ക് അറിയാവുന്ന നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അപ്പോൾ അദ്ധേഹം ചോദിച്ചു നീ ആരുടെ കൂടെയാണ് താമസം ഞാൻ എന്റ്റെ ഇപ്പച്ചി യുടെ കൂടെയാണ്... ഇജ്ജു നല്ല ഭാഗ്യം ഉള്ളോനാടാ.... അതെന്താ നിങ്ങൾ അങ്ങനെ പറഞ്ഞത്. ഞാൻ ഇങ്ങനെ ആയതു 75% എന്റ്റെ റൂമിലുള്ള ആളുകൾ ആണ്. അവിടുന്നാണ് ഇത്തരത്തിലുള്ള എല്ലാ വ്രത്തികേടുകളും പഠിച്ചത്. നിന്റ്റെയ് റൂമിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലല്ലോ... അങ്ങനെ സലാം പറഞ്ഞു പിരിഞ്ഞു. അങ്ങനെ അജ്മാനിൽ നിന്നും ദുബായിലേക്കുള്ള യാത്രയിൽ എന്റ്റെ മനസ്സിൽ ഇതു തന്നെയായിരുന്നു ഇവരെപ്പോലെ എത്രയോ പേർ ഇങ്ങനെ ചെന്നു പെട്ടിട്ടുണ്ടാകും. എത്ര നല്ല ആളുകളും നശിച്ചു പോകാൻ നിമിഷങ്ങൾ മതിയെന്ന സത്യം അപ്പോൾ നമുക്ക് മനസിലാകും.
പക്ഷേ ഞാൻ എന്നേ കുറിച്ച് ഒന്ന് വിലയിരുത്തി നോക്കിയപ്പോൾ ഞാനും അത്ര പോരാ എന്ന് മനസിലായി കാരണം തെറ്റുകൾ ചെയ്യാൻ ഒരു അവസരവും ലഭിക്കാതിരുക്കുമ്പോൾ നല്ലവനായി നടക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. അവസരങ്ങൾ കിട്ടുമ്പോഴും സമൂഹത്തിനും കുടുംബത്തിനും വേണ്ടി അതിൽ നിന്നും പിന്മാരുന്നവനാണ് യഥാർതത്തിൽ സത്യസന്ദൻ....
ഏതായാലും നമ്മൾ എല്ലാവരും ജോലിക്ക് വേണ്ടി നമ്മുടെ സഹോദരങ്ങളെയും കൂട്ടുക്കാരെയും എല്ലാം വിസയിൽ കൊണ്ടു വരാറുണ്ട്. പിന്നീട് ആരും അവരുടെ താമസം, സഹപാഠികൾ ഇവരെ കുറിച്ചൊന്നും ഓർക്കാറില്ല.ആർക്കു വേണ്ടി ജോലി ശരിപ്പെടുത്തുമ്പോഴും അവരുടെ താമസസൗകര്യങ്ങളും കൂടി നോക്കാൻ നമുക്ക് സാധിച്ചാൽ കുറച്ചു കൂടി നന്നായിരിക്കുമെന്ന് തോന്നുന്നു. ചില അനുഭവങ്ങൾ തന്നെയാണ് നമ്മുടെ പാഠങ്ങൾ.....
"നമ്മൾക്ക് എല്ലാവർക്കും നല്ല ബുദ്ധി തന്നു ദൈവം അനുഗ്രഹിക്കട്ടേ.... എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ സ്വന്തം അമീർ........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ