2015 നവംബർ 23, തിങ്കളാഴ്‌ച

നാം എവിടെയാണ് എത്തി നില്ക്കുന്നത്....(23-11-2015)

                       ഇന്ന് ഞാൻ പറയാൻ ഉദ്ധേശിക്കുന്നത് വളരെ വലിയ ഒരു  വിഷയം ആണ്. ഇത് ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ എനിക്ക് വളരെ വലിയ ഒരു പ്രതീക്ഷയുണ്ട്, ഇതു വാഴിച്ചു കഴിഞ്ഞാൽ ഇതിനു ഉചിതമായ ഒരു തീരുമാനം എടുത്തു വേണ്ട നടപടികൾ നിങ്ങളാൽ കഴിയുന്നത്‌ സ്വീകരിക്കുമെന്ന്.

                       കഴിഞ്ഞ ദിവസം എന്റ്റെ ഒരു കൂട്ടുകാരാൻ  നാട്ടിൽ അവധിക്കു പോഴി തിരിച്ചു വന്നു. അദ്ദേഹം കോഴിക്കോട്ടുകാരൻ ആണ്. എന്റ്റെ അടുത്തു വന്നു നാട്ടിലെ വിഷയങ്ങൾ എല്ലാം പറഞ്ഞു. മഴയും ചൂടും തണുപ്പും എല്ലാം വിഷയമാഴി. അതിലേറെ ഇലക്ഷൻ ചൂട് പിടിച്ച വിഷയങ്ങളും പറഞ്ഞു. അങ്ങനെ പറഞ്ഞു പറഞ്ഞു എന്റ്റെ ജില്ലയായ മലപ്പുറത്ത്‌ പോയിരുന്നു എന്ന് പറഞ്ഞു. അപ്പോൾ അഭിമാനത്തോടെ ഞാൻ ചോതിച്ചു എങ്ങെനെ ഉണ്ട് മലപ്പുറം. ഉഷാറാണ് പക്ഷേ ഞാൻ പെട്ടു പോഴി അവിടെ എത്തിയപ്പോൾ, അപ്പോൾ ഞാൻ ചോതിച്ചു എന്തു പറ്റിപ്പോഴി, അപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ മലപ്പുറം ടൌണിൽ നിന്നും മാറി ആണ് പോയത്. അവിടെ എത്തിയപ്പോൾ എനിക്ക് മൂത്രം ഒഴിക്കേണ്ട സാഹചര്യം വന്നു. സാധാരണ ചെയ്യുന്നത് പോലെ ഞാൻ ഒരു പള്ളിയിൽ കയറി പക്ഷേ അവിടെ പൂട്ട്‌ ഉപയോഗിച്ചു പൂട്ടിയിരിക്കുന്നു. അകത്തേക്ക് കിടക്കാൻ ഒരു മാര്ഗവും ഇല്ല. വിഷമിച്ചു പോയി, എന്നു പറഞ്ഞു. ഞാൻ മോശമാക്കണ്ടാ എന്ന് കരുതി പറഞ്ഞു അത് ചിലപ്പോൾ ആരെങ്കിലും ദുർവിനിയോഗം ചെയ്തു കാണും അതായിരിക്കും പൂട്ടിയത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, എന്താണു നീ പറയുന്നത് അവിടെ മനുഷ്യ സമൂഹം എന്ത് ചെയ്യാനാണ്!!!... എന്നും പറഞ്ഞു മറ്റു വിഷയങ്ങൾ സംസാരിച്ചു അദ്ദേഹം പോയി.

                      അതിനു ശേഷം ഞാൻ കുറേ ആലോചിച്ചു ഈ വിഷയത്തെ കുറിച്ച് എവിടേ ആണ് നാം എത്തി നിൽക്കുന്നത് ഇതാണോ നമ്മുടെ മതം, സംസ്കാരം, അറിവ്. ഇന്ന് മലപ്പുറത്തെ കുട്ടികളേ കഴിവ് കൊണ്ടും വിദ്യാഭ്യാസം കൊണ്ടും തോല്പ്പിക്കാൻ കഴിയാത്തിടത്തോളം നാം വളർന്നു. പക്ഷേ ഒരു മനുഷ്യന്റ്റെയ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കാൻ  പോലും ഉള്ള സൗകര്യം ചെയ്തു കൊടുക്കാൻ നമുക്ക് പറ്റുന്നില്ല. എന്റ്റെ എല്ലാ വിശ്വാസികളോടും ഉസ്താതമ്മാരോടും പള്ളി കമ്മിറ്റിക്കാരോടും വിനീതമായി അപേക്ഷിക്കട്ടേ ഇനി ഇത്തരത്തിലുള്ള ഒരു സ്തിഥി വിശേഷം ഒരു മനുഷ്യനും ഉണ്ടാകാൻ ഇട വരുത്തരുതേ എന്ന്. ഇതിൽ എന്തു നഷ്ടമാണ് നമുക്ക് ഉള്ളത് ഒരു ഫ്ലെഷിംഗ് കൊണ്ടു വ്രർത്തിയാക്കൻ സാധിക്കുന്ന ആധുനിക രീതിയുള്ള നമ്മുടെ മുന്നിൽ ഒരു മനുഷ്യ ജീവിയും വിഷമിക്കരുതേ എന്നു ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു. ഇതിന്റ്റെയ് പുണ്യം എത്രയാണെന്നു നിങ്ങൾ തന്നെ കണ്ടത്തൂ. ഒരു പുഞ്ചിരി പോലും പുണ്യമാണെന്ന് പഠിപ്പിച്ചു തന്ന മതത്തിൽ വിശ്വസിക്കുന്ന നമുക്ക് ഓരോരുത്തർക്കും മനസിലാക്കാൻ ഒരു പാട് ഉണ്ട് ഈ വിഷയം. ഒരു മതസ്ത്തനും ഒരിക്കലും ഒരു കാരണങ്ങൾ കൊണ്ടും വിഷമിക്കാതിരിക്കട്ടെ എന്ന പ്രാർഥനയോടെ നിങ്ങളുടെ സ്വന്തം അമീർ ......

2015 ജൂലൈ 28, ചൊവ്വാഴ്ച

ഓർമ്മ ചിറകിൽ ഒരു ഓർമ്മ പക്ഷി കൂടി (27-05-2015)


                      രാമേശ്വരത്തെ കടൽ കണ്ടാണു കലാം വളർന്നത്. നിലയ്ക്കാത്ത തിരയലുകളുടെ, അടങ്ങാത്ത ഊർജത്തിന്റെ ബലിഷ്ഠപാഠങ്ങൾ ആ കുട്ടിക്കു പഠിപ്പിച്ചു കൊടുത്തത് അവിടത്തെ തിരക​ളാണ്. അവിടെ വച്ചാണ് പക്ഷികൾ ചിറകടിച്ചുയരുന്നതും അനായാസം ദിശമാറ്റുന്നതും ശിവസുബ്രഹ്മണ്യ അയ്യരെന്ന അധ്യാപകൻ കലാമിനു കാണിച്ചുകൊടുത്തത്. ഇതേ തത്വമാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുകൊടുത്തു. പക്ഷികൾ പറക്കുന്നതിന്റെ‌ രഹസ്യമെന്തെന്ന് അയ്യർ സാർ പഠിപ്പിച്ചതു കലാമിന്റെ പിൽക്കാല ജീവിതത്തെ‌ തന്നെ വഴി തിരിച്ചു വിട്ടു. സാർ എ​നിക്കൊരു ലക്ഷ്യം തന്നു എ​ന്നാണു പിൽക്കാലത്തു കലാം അതേക്കുറിച്ച് എഴുതിയത്. ഫിസിക്സ് പഠിക്കാനുള്ള പ്രചോദനം ആ ദിവസമായിരുന്നു. രാമേശ്വരത്തിന്റെ തീരത്തു നിന്ന് അഗ്നിച്ചിറകുകളുമായി ആ കുട്ടിയുടെ സ്വപ്നങ്ങൾ ആകാശത്തേക്കു പറന്നുയരുകയായിരുന്നു.
                  ആ  പറക്കൽ പിന്നീട് ലോകത്ത്തിന്റ്റെയ് മുന്നിൽ ഇന്ത്യ എന്ന രാഷ്ടരതിന്റ്റെയ് മുഖച്ഛായ തന്നെ അങ്ങേക്കു മാറ്റാൻ സാധിച്ചു സർ. താങ്കളുടെ ജീവിതം ഒരു  സമർപ്പണമായിയുന്നു, എന്റ്റെ കണ്ണിൽ താങ്കളുടെ വേർപാടും കാരണം ഇസ്ലാം മതത്തിൽ പറയുന്നത് പോലെ സമയം ആയാൽ നമ്മൾ പോയേ മതിയാകൂ. താങ്കൾ ഈ ലോകത്തിനു മുന്നിൽ വെച്ച എല്ലാ നല്ല കാര്യങ്ങളും ദൈവതിന്റ്റ്റെയ് മുന്നിൽ  സൽക്കർമമായി അവിടെയും താങ്കൾ വിജയിക്കട്ടേ എന്ന് ഞാനും പ്രാർത്ഥിക്കുന്നു. 
                 സർ താങ്കളെന്നും ഈ ഓർമ്മ ചിറകിൽ ഒരു ഓർമ്മ പക്ഷിയായി  എന്നും നിലനിൽക്കും. താങ്കൾ പറഞ്ഞ ഓരോ വാക്കുകളും ഞങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കും. ഒരു വിദ്യാർഥി ഒരിക്കൽ അങ്ങയോടു ഒരു ചോദ്യം ചോതിച്ചിരുന്നു സർ, രാഷ്‌ട്രപതി എന്ന പദവിയിൽ നിന്നും വിരമിച്ചപ്പോൾ എന്താണ് അങ്ങ്  മിസ്സ്‌ ചെയ്യുന്നത് എന്ന്‌,  അതിനു കൊടുത്ത മറുപടി ഞാൻ ഓർക്കുന്നു. താങ്കൾ പറഞ്ഞു രാഷ്‌ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾക്ക് ഇടയിലുടെയുള്ള  നടത്തമെന്നു, എന്നിട്ടു വീണ്ടും പറഞ്ഞു ഇപ്പോൾ ഞാൻ പൂന്തോട്ടങ്ങളേ  സങ്കല്പിച്ചാണ് നടക്കുന്നത് എന്നും, അതു പോലെ താങ്കൾക്കു പൂക്കൾക്കിടയിലൂടെയ് സന്തോഷത്തോടെ ഇനിയും നടക്കാൻ ദൈവം അനുഗ്രഹിക്കട്ടേ എന്നു ഞാൻ പ്രാർഥിക്കുന്നു....... 

പ്രാർത്ഥനകളോടെ....


അമീർ 

2015 ഫെബ്രുവരി 25, ബുധനാഴ്‌ച

വീണു കിട്ടിയ പരിചയങ്ങൾ.....25-02-2015

ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ അജ്മാനിൽ  ആയിരുന്നു കൂടുതൽ സമയവും, ചില എന്റ്റെ പേർസണൽ ആവശ്യാർത്ഥം. അവിടെ ഒരു കടയിൽ ഞാൻ ഒരാളെ പരിജയപ്പെട്ടു. ഞാൻ അദ്ധേഹത്തെ കണ്ടപ്പോൾ എനിക്ക് എന്തോ ഒന്നു പരിജയപ്പെടണം എന്നു തോന്നി. ഞാൻ കടയുടമയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഈ വ്യക്തിയെ ഇടം കണ്ണിലൂടെ ഇടക്ക് ഒന്ന് നോക്കും അപ്പോൾ അദ്ദേഹവും എന്നേ   വാച്ച് ചെയ്യുന്നതായി എനിക്കും അനുഭവപ്പെട്ടു. അദ്ധേഹത്തോട് സംസാരിക്കാൻ ഒരു പേടി, കാരണം പെട്ടെന്നു കാണുമ്പോൾ വളരെ ഗൗരവ ഭാവം, കണ്ണുകൾ രണ്ടും കലങ്ങിയിരിക്കുന്നു, പെട്ടെന്നു നമുക്ക് മുട്ടാൻ പറ്റാത്ത പോലെയുള്ള ശരീര രൂഭവും. എന്തായാലും ഞാൻ ആരോടും സംസാരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന സ്ഥിരം ചോദ്യം വെച്ചു തുടങ്ങി. " ഞാൻ ചോദിച്ചു നിങ്ങളെ ഞാൻ എവിടെയോ കണ്ടു നല്ല പരിചയം ഉള്ളത് പോലെ തോന്നുന്നു... ഇക്ക നാട്ടിൽ എവിടേ ആണ്, മലപ്പുരത്താണോ..."  എന്റ്റെ സ്ഥിരം ചോദ്യത്തിൽ അദ്ധേഹം വീണു. അതേ ഞാൻ മലപ്പുറത്ത് കാരനാ... ഇജ്ജ് എവിടേ ആണ് എന്നു തിരിച്ചു ചോതിച്ചു. അപ്പോൾ ഞാൻ എന്റ്റെ അടുത്ത സ്ഥിരം ചോദ്യം ചോതിച്ചു. മലപ്പുറത്തെ ആളുകൾ ആണ് എന്ന് മനസിലായാൽ ഞാൻ സ്ഥിരമായി ചോതിക്കുന്ന ചോദ്യം "നിങ്ങൾ ഫുട്ബോൾ കളിയിൽ എങ്ങാനും സജീവ പ്രവത്തകാനയിരുന്നോ ഞാൻ അവിടെ എവിടെയോ  വെച്ച് കണ്ടതുപോലെ തോന്നുന്നു"... ഇതും കൂടി ചെന്നപ്പോൾ അദ്ധേഹം വീണു. അങ്ങനെ പിന്നീട് ഒരുപാടു പഴയ കാല കാര്യങ്ങളിൽ അദ്ധേഹം വാചാലനായി.. പന്തു കളിയെ പറ്റിയും ബസ്‌ തടുത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും രാഷട്രീയ സമരങ്ങളും പോലിസ് ലാത്തി ചാർജും അങ്ങനെ തുടങ്ങി പല കാര്യങ്ങളും സംസാരിച്ചു. അതിനിടയിൽ എനിക്ക് ഒരു ചായ ഓഫർ ചെയ്തു. ചായ കുടിച്ചിരുന്നപ്പോൾ ഞാൻ അദ്ധേഹത്തോട് ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം ചോതിച്ചു  എന്താ നിങ്ങളുടെ പ്രശ്നം, മുഖത്ത് നോക്കുമ്പോൾ എനിക്കു എന്തോ തോന്നുന്നു. എനിക്കു ഒരു കുഴപ്പവുമില്ല അത് നിങ്ങൾക്ക് തോന്നുകയാണ്. ഞാൻ വീണ്ടും വീണ്ടും പല രീതിയിൽ ചിരിയിൽ ചാലിച്ചു ചോദിച്ചപ്പോൾ അദ്ധേഹം ഉള്ളു തുറന്നു.
ഞാൻ വിസക്ക് വലിയ ഒരു തുക കൊടുത്താണ് വന്നത് ഇവിടെ എത്തിയപ്പോൾ എന്റ്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. എന്റ്റെ തുച്ചമായ ശമ്പളം കുടുംബത്ത്തിന്റ്റെയ് പ്രശ്നങ്ങൾ ഒന്നും ഒന്നും ആകുന്നില്ല. അതിനിടയിൽ ഞാൻ മദ്ധ്യം കുടിച്ചു തുടങ്ങി. പിന്നീട് എല്ലാം കയ്യിൽ നിന്നും പോഴി.... ഇത്രയും കാര്യങ്ങൾ പറഞ്ഞപ്പോഴേക്കും കണ്ണിൽ കണ്ണുനീർ തടം കെട്ടി അത് കണ്ടപ്പോൾ എനിക്കും വിഷമമായി. അപ്പോൾ അദ്ധേഹത്തെ ആശ്വസിപ്പിച്ചു ഞാൻ പറഞ്ഞു ആദ്യം നമുക്ക് മദ്ധ്യം നിർത്താം. അത് നിന്നാൽ തന്നെ നിങ്ങളുടെ ഒരു വിധം  പ്രശ്നങ്ങൾ ശരിയാകും. അതിനെ പറ്റി എനിക്ക് അറിയാവുന്ന നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അപ്പോൾ അദ്ധേഹം ചോദിച്ചു നീ ആരുടെ കൂടെയാണ് താമസം ഞാൻ എന്റ്റെ ഇപ്പച്ചി യുടെ കൂടെയാണ്... ഇജ്ജു നല്ല ഭാഗ്യം ഉള്ളോനാടാ.... അതെന്താ നിങ്ങൾ അങ്ങനെ പറഞ്ഞത്. ഞാൻ ഇങ്ങനെ ആയതു 75% എന്റ്റെ റൂമിലുള്ള ആളുകൾ ആണ്. അവിടുന്നാണ് ഇത്തരത്തിലുള്ള എല്ലാ വ്രത്തികേടുകളും പഠിച്ചത്. നിന്റ്റെയ് റൂമിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലല്ലോ... അങ്ങനെ സലാം പറഞ്ഞു പിരിഞ്ഞു. അങ്ങനെ അജ്മാനിൽ നിന്നും ദുബായിലേക്കുള്ള യാത്രയിൽ എന്റ്റെ മനസ്സിൽ ഇതു തന്നെയായിരുന്നു ഇവരെപ്പോലെ എത്രയോ പേർ ഇങ്ങനെ ചെന്നു പെട്ടിട്ടുണ്ടാകും. എത്ര നല്ല ആളുകളും നശിച്ചു പോകാൻ നിമിഷങ്ങൾ മതിയെന്ന സത്യം അപ്പോൾ നമുക്ക് മനസിലാകും.
പക്ഷേ ഞാൻ എന്നേ കുറിച്ച് ഒന്ന് വിലയിരുത്തി നോക്കിയപ്പോൾ ഞാനും അത്ര പോരാ എന്ന് മനസിലായി കാരണം തെറ്റുകൾ ചെയ്യാൻ ഒരു അവസരവും ലഭിക്കാതിരുക്കുമ്പോൾ നല്ലവനായി നടക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. അവസരങ്ങൾ കിട്ടുമ്പോഴും സമൂഹത്തിനും കുടുംബത്തിനും വേണ്ടി അതിൽ നിന്നും പിന്മാരുന്നവനാണ് യഥാർതത്തിൽ സത്യസന്ദൻ....
ഏതായാലും നമ്മൾ എല്ലാവരും ജോലിക്ക് വേണ്ടി നമ്മുടെ സഹോദരങ്ങളെയും കൂട്ടുക്കാരെയും എല്ലാം വിസയിൽ കൊണ്ടു വരാറുണ്ട്. പിന്നീട് ആരും അവരുടെ താമസം, സഹപാഠികൾ ഇവരെ കുറിച്ചൊന്നും ഓർക്കാറില്ല.ആർക്കു വേണ്ടി ജോലി ശരിപ്പെടുത്തുമ്പോഴും അവരുടെ താമസസൗകര്യങ്ങളും  കൂടി നോക്കാൻ നമുക്ക് സാധിച്ചാൽ കുറച്ചു കൂടി നന്നായിരിക്കുമെന്ന് തോന്നുന്നു. ചില അനുഭവങ്ങൾ തന്നെയാണ് നമ്മുടെ പാഠങ്ങൾ.....
"നമ്മൾക്ക് എല്ലാവർക്കും നല്ല ബുദ്ധി തന്നു ദൈവം അനുഗ്രഹിക്കട്ടേ.... എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ സ്വന്തം അമീർ........

2015 ഫെബ്രുവരി 16, തിങ്കളാഴ്‌ച

Beautiful Flower's 16-02-2015

ഇന്ന് ഞാൻ പറയാൻ ഉദ്ധേശിക്കുന്നത് കഴിഞ്ഞ ആഴ്ച്ച ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ്. ഇപ്പോൾ ഒഴിവു സമയങ്ങളിൽ ഞാനും വാട്സ് അപ്പിലും ഫേസ് ബുക്കിലും തന്നെയായിരുന്നു. അങ്ങനെ ഫേസ് ബുക്കിൽ ഒരു പോസ്റ്റ്‌ കണ്ടു, ഒരു വ്യക്തിയുടെ നല്ല നല്ല പ്രോഗ്രാം വീഡിയോകൾ കാണാനിടയായി. അതു കണ്ടപ്പോൾ എനിക്കും ഒരു ആവേശമായി. ഇത്തരത്തിലുള്ള ആളുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ടല്ലോ എന്ന് ആശ്വാസിച്ചു. എനിക്ക് ആവുന്ന കാര്യങ്ങൾ അവർക്ക് വേണ്ടി ചെയ്തു കൊടുക്കാനും തീരുമാനിച്ചു. അതിനിടയിലാണ് ഇദ്ദേഹത്തിൻറ്റെ മരണ വാർത്ത അറിഞ്ഞത്. അത് ഒരു വിഷമമായി. ചില കാര്യങ്ങൾ അങ്ങേനെയാണ് നമ്മൾ കണക്കു കൂട്ടുന്നത്‌ പോലെ ഉത്തരം കിട്ടണമെന്നില്ല, ഉത്തരം മുകളിൽ ഉള്ള ആൾ തന്നേ തരണം. ചിലപ്പോൾ നല്ല വ്യക്തികൾ പെട്ടെന്നു നമ്മെ വിട്ടു പിരിയും. കാരണം ഒരു പൂന്തോട്ടത്തിൽ എത്തിയാൽ നമ്മളും പറിച്ചെടുക്കുന്നത് ആ തോട്ടത്തിലെ ഏറ്റവും നല്ല പൂ തന്നേ ആയിരിക്കും, അത് കൊണ്ടാകാം സ്രഷ്ടാവ് നല്ല ആളുകളെ നേരെത്തെ തന്നേയ് വിളിക്കുന്നത്‌. എന്തായാലും പിന്നീട് സോഷ്യൽ മേടിയകളിലും ന്യൂസ്‌ ചാനലുകളിലും ഈ വ്യക്തിയുടെ ജീവിച്ചിരുന്ന കാലത്തെ നല്ല പ്രവത്തനങ്ങളെ കുറിച്ച് ഒരു പാടു വാർത്തകൾ വന്നു. ഏതായാലും മരണപെട്ടു പോയ എല്ലാ വ്യക്തികൾക്കും അവിടെ സുഗമാമകട്ടെ.. അവരുടെ കുടുംബാംഗങ്ങൾക്ക് സമാധാനവും ലഭിക്കട്ടെ എന്ന് നമുക്കും പ്രാർഥിക്കാം. അതു പോലെ തന്നേ നമ്മുടെ ജീവിതത്തിലെ കുറച്ചു സമയം മറ്റുള്ളവരുടെ കഷ്ടപാടുകൾ പരിഹരിക്കാൻ നമുക്കും കഴിയട്ടേ.

"നമ്മൾ ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ഒരു നല്ല മേൽ വിലാസം നമുക്കും നേടാൻ സാധിക്കട്ടേ എന്ന പ്രാർതനയോടെ നിങ്ങളുടെ സ്വന്തം അമീർ......"

2015 ഫെബ്രുവരി 15, ഞായറാഴ്‌ച

Ameer T

പ്രിയപ്പെട്ടവരെ
കഴിഞ്ഞ ദിവസം ഞാനും എൻറ്റെ കൂട്ടുകാരും ഒരുമിച്ചുകൂടി..... ഒരുപാടു കാര്യങ്ങൾ ഞങ്ങൾ ദുബായ് നഗരത്തിന്റ്റെയ് നല്ല ഇളം കാറ്റിൽ ചർച്ച ചെയതു . അതിനിടയിൽ നമ്മുടെ രാജ്യം എത്തി വിഷയമായി, എന്നും നമ്മുടെ  രാജ്യത്തെ കുറിച്ച് വേവലാതി പെട്ടിരുന്നത് പല കാരണങ്ങൾ കൊണ്ടും പ്രവാസികൾ തന്നേ ആണല്ലോ. അങ്ങനെ നമ്മുടെ ഇന്ത്യയുടെ പല കുതിച്ചു ചാട്ടങ്ങളും സംസാരിച്ചു. അതിനിടയിൽ ഞാൻ ഒരു ചോദ്യം ഉന്നയിച്ചു ഈ ചോദ്യം ശുദ്ധ വിഡ്ഢിത്തം ആണന്ന നല്ല ഉറപ്പോടതന്നേ ഞാൻ ചോതിച്ചു, നമ്മുടെ രാജ്യ്തിന്റ്റെ ഈ   മുന്നേറ്റത്തിൽ സാധാരണക്കാരായ നമുക്ക് എന്തു കിട്ടി എന്ന്. ഇതു ഞാൻ പറഞ്ഞപ്പോൾ അവരുടെ ദേശസ്നേഹതിന്റ്റെയി പവർ ഞാൻ കണ്ടു. അപ്പോൾ ഉള്ളു കൊണ്ട് സന്തോഷിച്ചു പക്ഷേ പുറത്തു പ്രകടിപ്പിച്ചില്ല. ഞാൻ അതിൽ തന്നേയ് ഉറച്ചു നിന്നു. അപ്പോൾ അവർ പറഞ്ഞു നീ അനുഭവിക്കുന്ന എല്ലാ സുഗ സൗകര്യങ്ങളും നമ്മുടെ രാജ്യ്തിന്റ്റ്റെയ് കുതിപ്പാണ് നമ്മളുടെ ശാസ്ത്രീയ മുന്നേറ്റം കൊണ്ടാണ് നീ ഉപയോഗിക്കുന്ന മൊബൈൽ, ടീവി  ചാനലുകൾ അങ്ങനെ തുടങ്ങി ആധുനിക സൗകര്യങ്ങൾ എല്ലാം. അതല്ലാം തന്നെ നമ്മുടെ ശാസ്ത്ര സാങ്ങേതിക കൊണ്ട് മാത്രമാണ്. അപ്പോൾ ഞാൻ വീണ്ടും ചോതിച്ചു ഇതല്ലാം ഞാൻ സമ്മതിക്കുന്നു പക്ഷേ എന്റ്റെ വേവലാതി ഇതൊന്നുമല്ല. നമ്മൾ ഇതല്ലാം ചെയ്തു പക്ഷേ നമ്മുടെ നാട്ടിലെ മൊബൈൽ ചാർജ് എത്രയാണ്, ഇന്റർനെറ്റ്‌ ചാർജ് BSNL വീണ്ടും കൂട്ടി, ചാനൽ വാടകയും കൂടിയിട്ടുണ്ട്. സ്വന്തമായി ഉപഗ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ പോലും ഇതിലും വാടക കുറച്ചു സർവീസ് അവരുടെ ജനങ്ങൾക്ക്‌ എത്തിച്ചു കൊടുക്കുന്നു.നമുക്ക് അതിനു സാധിക്കുന്നില്ല, ഇതിലായിരുന്നു എന്റ്റെ ദുഖം, ഇതു ഞാൻ പറഞ്ഞപ്പോൾ അവർക്കും ശരിയായ ഒരു ഉത്തരം തരാൻ  സാധിച്ചില്ല. അങ്ങനെ ഞങ്ങൾ ചർച്ച അവസാനിപ്പിച്ചപ്പോൾ അവസാനം തീരുമാനിച്ചു വരും തലമുറക്ക് ഇതിന്റ്റെയ് ലാഭം കിട്ടുമെന്ന്, ആ ആശ്വാസത്തോടെ....തല്ക്കാലം പിരിഞ്ഞു. ഞങ്ങൾ ഇനി അടുത്ത വെള്ളിയാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുന്നു ഒരു പുതിയ വിഷയവുമായി തർക്കിക്കാൻ.

"നമ്മുടെ  കണ്ടു പിടിത്തങ്ങളും വൻ കുതിപ്പുകളും എല്ലാം നല്ലത്,
പക്ഷേ ജനങ്ങൾക്ക്‌ ഉപകാര പ്രദമാകുമെങ്ങിൽ, നമ്മുടെ ഉപഗ്രങ്ങൾ വാടകക്ക് എടുത്തു സർവീസ് നടത്തുന്നവരെക്കാൾ ചീപ്പ് ആയി നമ്മുടെ ജനങ്ങൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ......"

ഈ പറഞ്ഞ അഭിപ്രായങ്ങളിൽ എന്തെഗിലും തെറ്റുകൾ ഉണ്ടായിട്ടുന്ടെങ്ങിൽ ക്ഷമ ചോതിക്കുന്നു.  എന്ന് നിങ്ങളുടെ സ്വന്തം അമീർ......